വഖഫ്​ ബോർഡിനെ അപ്രസക്​തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണെന്ന്​ മുസ്​ലിം ലീഗ്​.

മലപ്പുറം: വഖഫ്​ ബോർഡിനെ അപ്രസക്​തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണെന്ന്​ മുസ്​ലിം ലീഗ്​. വഖഫ്​ വിഷയത്തിൽ ലീഗ്​ നേതൃസമ്മേളനത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ തുടങ്ങിയവർ.

സർക്കാർ തീരുമാനത്തിൽ നിന്ന്​ പിൻമാറണമെന്നും അതുവരെയും ലീഗ്​ പ്രക്ഷോഭം നയിക്കുമെന്നും ലീഗ്​ നേതാക്കൾ പറഞ്ഞു. ഈ മാസം 9 ന്​ വഖഫ്​ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്നും തുടർ പ്രക്ഷോഭങ്ങൾ പിന്നീട്​ ആസൂത്രണം ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.

വഖഫ്​ ബോർഡിനെ അപ്രസക്​തമാക്കാനുള്ള നീക്കവുമായി സർക്കാർ എന്തിനാണ്​ മുന്നോട്ട്​ പോകുന്നത്​. വഖഫിൽ സർക്കാർ ഇടപെടുന്നതിന്‍റെ ആവശ്യകത മുസ്​ലിംകൾക്ക്​ മാത്രമല്ല പൊതു സമൂഹത്തിന്​ ആകെയും ബോധ്യപ്പെട്ടിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

എന്തിനെയും വർഗീയ വത്​കരിക്കുന്നത്​ ശരിയല്ല. ന്യായമായ അവകാശങ്ങളെപോലും വർഗീയത ആരോപിച്ച്​ നിഷേധിക്കുകയാണെന്നും ലീഗ്​ നേതാക്കൾ പറഞ്ഞു.

വഖഫ്​ ബോർഡിനെ അപ്രസക്​തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണ്​. രാജ്യത്തെവിടെയും മുമ്പെങ്ങുമില്ലാത്ത നീക്കമാണ്​ കേരള സർക്കാർ നടത്തുന്നത്​. ഇത്​ ബി.ജെ.പി സർക്കാറുകൾ ആവർത്തിക്കുമെന്നും വഖഫ്​ ബോർഡുകളെ അപ്രസക്​തമാക്കുമെന്നും ലീഗ്​ നേതാക്കൾ പറഞ്ഞു.