ഫ്രീഡം സ്ക്വയറിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.

താനൂർ: ബാബരിദിന അനുസ്മരണത്തിന്റെ ഭാഗമായി ജൂനിയർ ഫ്രൻസ് JF താനൂർ സെക്ടറിന് കീഴിൽ താനൂർ ഫ്രീഡം സ്ക്വയറിൽ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു, സംഘപരിവാര ശക്തികൾ അക്രമത്തിലൂടെ തകർത്ത ബബരിയുടെ നേരായ ചരിത്രം പുതു തലമുറക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായിട്ടാണ് പോഗ്രാം സംഘടിപ്പിച്ചത്

ബാബരിദിന അനുസ്മരണത്തിന്റെഭാഗമായി ജൂനിയർ ഫ്രൻസ് താനൂരിൽ സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ താനൂരിലെ കെ ഹിബ നസ്രിനും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ഒഴുരിലെ സഹല മിസ്തരിയും സാദിയ മിസ്‌രിയും.

സെക്ടർ കോഡിനേറ്റർ എൻ എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. യുണിറ്റ് ഇൻചാർജ്മാരായ കെ എം യാസീൻ, സഹദ് സൽമി, ജാനിഷ്,ലൈല അഷ്‌റഫ്‌, മുബഷിറ ജലീൽ, അസ്മ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.താനൂരിലെ കെ ഹിബ നസ്രിൻ ഒന്നാം സ്ഥാനവും, ഒഴുരിലെ സഹല മിസ്തരിയും സാദിയ മിസ്‌രിയും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.