എസ്എഫ്‌ഐ -കെഎസ്‌യു സംഘര്‍ഷം: എട്ടുപേര്‍ക്ക് പരിക്ക്

തൃശൂര്‍: ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം. ആറ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കാംപസില്‍ കൊടി കെട്ടുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു.

കാംപസിന് പുറത്ത് നിന്നുള്ളവര്‍ അതിക്രമിച്ച് കടന്ന് ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരും പരാതിപ്പെട്ടു. പോലിസ് കേസെടുത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം: എട്ടുപേര്‍ക്ക് പരിക്ക്