Fincat

മലപ്പുറം സ്വദേശിയായ മോഡലിനെ കൊച്ചിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ


കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് കാക്കനാട് ഫ്‌ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവത്തിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടിൽ സലിൻകുമാറിനെ (31) ഇൻഫോപാർക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

1 st paragraph

ഡിസംബർ ഒന്നിനാണ് സംഭവം. യുവതിക്ക് പ്രതി സലിൻകുമാറുമായി നേരത്തെ പരിചയമുണ്ടായിരുന്നു. സലിൻ വിളിച്ചിട്ടാണ് യുവതി ഇവിടെയെത്തിയത്. ക്രിസ്റ്റീന റസിഡന്റ്‌സിൽ എത്തിയ യുവതിയെ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. സലിൻ, ഷെമീർ, അജ്മൽ എന്നിവർ തടവിൽപാർപ്പിച്ച് കൂട്ടമാനഭംഗപ്പെടുത്തിയെന്നും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

2nd paragraph

സംഭവത്തിൽ ഹോട്ടലുടമ ക്രിസ്റ്റീനയെയും പോലീസ് പ്രതിയാക്കിയിട്ടുണ്ട്. മറ്റ് മൂന്ന് പേരും ഒളിവിലാണ്. ഭർത്താവുമായി വേറിട്ട് താമസിക്കുന്ന യുവതിക്ക് ഒരു കുഞ്ഞുമുണ്ട്.