ദുബായിൽ നിന്ന് നാല് കോടിയുടെ ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി


പെരിന്തൽമണ്ണ: ദുബായിൽ നിന്ന് 4 കോടിയുടെ ലോംബോർഗിനി ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി വ്യവസായി. മങ്കട സ്വദേശിയും ദുബായിൽ വ്യവസായിയുമായ പി.ടി ഇർഷാദ് ആണ് ലോകത്തിൽ തന്നെ ഏറ്റവും വേഗതയേറിയ കാറുകളിൽ ഒന്നായ ലോംബോർഗിനി ഉറൂസ് ദുബായിൽ നിന്നും കപ്പൽ മാർഗ്ഗം നാട്ടിലെത്തിച്ചത്. ദുബായ് രജിസ്ട്രേഷനുള്ള ഈ വാഹനത്തിന് 4 കോടി ഇന്ത്യൻ രൂപ ചെലവ് വരുന്നുണ്ട്.1.70 ലക്ഷം ദിർഹം ഡെപ്പോസിറ്റ് ചെയ്താണ് കാർ നാട്ടിലെത്തിച്ചത്.

മങ്കടയിലെ പി.ടി പാലസിൽ ലോംബോർഗിനി ഉറൂസ് കാറിന് സമിപം ഇർഷാദ്


ആറ് മാസത്തേക്കാണ് കാർ ഇന്ത്യയിൽ ഓടിക്കാനുള്ള അനുമതിയുള്ളത്. 3.6 സെക്കന്റ് കൊണ്ട് 100 കി.മി വേഗതയിൽ ഓടിക്കാനാവുന്ന ഈ കാർ ക്യാപ്സൂൾ ടൈപ്പ് കളറിലുള്ളതാണ്.
സാധാരണ ലോംബോർഗിനി കേരളത്തിൽ ഓടിക്കാൻ പ്രയാസമാണ്, എന്നാൽ എക്സ് യു വി ഇനത്തിൽ പെട്ടതായതിനാൽ നാട്ടിലെ റോഡുകളിലൂടെ ഓടിക്കാൻ സാധിക്കുമെന്നും ഇർഷാദ് പറയുന്നു.