Fincat

സൗദിയില്‍ വാട്ടര്‍ടാങ്ക് ദേഹത്ത് വീണ് മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ വാട്ടര്‍ ടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. സൗദി അതിര്‍ത്തി പട്ടണമായ നജ്‌റാനില്‍ ആണ് മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് ദാരുണമായ അപകടത്തില്‍ മരിച്ചത്. വെള്ളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു.

1 st paragraph

രണ്ട് വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തു വരികയായിരുന്നു ഷഹീദ്. കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടേയും മകനാണ്. മൃതദേഹം നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളുടെ നേതൃത്വത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നു.

2nd paragraph