കോവിഡ് 19: ജില്ലയില്‍ 212 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.7 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് രണ്ട് പേരുടെ
മലപ്പുറം ജില്ലയിൽ ഞായറാഴ്ച (ഡിസംബര്‍ 12) 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 4.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,488 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 205 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ വൈറസ് ഉറവിടം വ്യക്തമല്ല. കൂടാതെ മറ്റിടങ്ങളിൽ നിന്നും ജില്ലയിലെത്തിയ അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജില്ലയില്‍ 49,79,549 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനാണ് ഇതുവരെ നൽകിയത്. ഇതില്‍ 30,67,165 പേര്‍ക്ക് ഒന്നാം ഡോസും 19,12,384 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.