സാമൂഹ്യ തിന്മകൾക്കെതിരിൽ യോജിച്ച പോരാട്ടം അനിവാര്യം: സമീർ കാളികാവ്

കല്പകഞ്ചേരി: നാട്ടിൽ വർധിച്ചു വരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ യുവാക്കൾ ചേർന്നുനിന്ന് പോരാടണമെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സമീർ കാളികാവ് പറഞ്ഞു. “ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ” എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ പുത്തനത്താണിയിൽ നടത്തിയ യുവ ജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സോളിഡാരിറ്റി പുത്തനത്താണിയിൽ നടത്തിയ യുവജന സംഗമം ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് സമീർ കാളികാവ് ഉദ്‌ഘാടനം ചെയ്യുന്നു.

ആക്രമണോത്സുക പ്രത്യയ ശാസ്ത്രങ്ങളെ സംവാദം കൊണ്ട് നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി പുത്തനത്താണി ഏരിയ പ്രസിഡന്റ് റിയാസ് കാട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് സി.പി ഷമീർ പ്രസംഗിച്ചു. ടി. പി ലുഖ്മാൻ സ്വാഗതവും റഫീഖ് വാരണാക്കര നന്ദിയും പറഞ്ഞു. ടി. മുനീർ ഖിറാഅത്ത് നടത്തി.