ജില്ലാ അത്‌ലറ്റിക് മീറ്റ്; രണ്ടാം ദിനത്തിലും ഐഡിയൽ കടകശ്ശേരി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ജില്ലാ അത് ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിലും ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം. മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഐഡിയൽ കിരീടത്തിലേക്ക് കുതിക്കുന്നത്. മീറ്റിന്റെ രണ്ടാം ദിനത്തിൽ ആകെ 197 ഇനങളിൽ 130 ഫൈനലുകൾ പൂർത്തിയായപ്പോൾ 563 പോയന്റുമായാണ് ഐഡിയലിന്റെ മിന്നും പ്രകടനം. 282.5 പോയന്റുമായി ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്താണ്. 192 പോയന്റ് നേടിയ കാവനൂർ സ്പോർട്സ് അക്കാദമിയാണ് മീറ്റിന്റെ രണ്ടാം ദിനത്തിൽ മൂന്നാം സ്ഥാനത്ത്. രണ്ടാം ദിനത്തിൽ രാത്രി വൈകിയും മൽസരങ്ങൾ തുടർന്നു.

ഡിസംബർ 15 ന് യൂനിവേഴ്സിറ്റി അത് ലറ്റിക് മീറ്റ് തുടങ്ങുന്നതിനാൽ സ്റ്റേഡിയത്തിൽ മത്സര ഇനങ്ങൾ പൂർത്തീകരിക്കേണ്ട നിർബ ന്ധിതാവസ്ഥയിലായിരുന്നു സംഘാടകർ . ഇതാണ് കായിക താരങ്ങൾക്ക് തിരിച്ചടിയായത്. ജില്ലാ ജൂനിയർ അത് ലറ്റിക് മീറ്റ് ചൊവ്വാഴ്ച സമാപിക്കും.