മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം ഒരാൾ പിടിയിൽ

  
കൽപകഞ്ചേരി: വൈലത്തൂർ ഇട്ടിലാക്കലിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിവന്ന താനൂർ പരിയാപുരം സ്വദേശി ചെള്ളിക്കാട്ടിൽ രാജൻ (47) എന്നയാളെ

കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ P.K. ദാസ് . എസ്.ഐ. പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ്ബ് ജയിലിൽ റിമാണ്ട് ചെയ്തു.