ഹർനാസ് സന്ധുവിനെ മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുത്തു
വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത് 21 വർഷത്തിന് ശേഷം.

ന്യൂഡൽഹി: ഇന്ത്യക്കാരിയെ മിസ് യൂണിവേഴ്‌സ് 2021 ആയി തിരഞ്ഞെടുത്തു. ഇരുപത്തിയൊന്നുകാരിയായ ഹർനാസ് സന്ധു ആണ് വിശ്വസുന്ദരി. ഇസ്രയേലിലെ എയിലേറ്റിൽവച്ചായിരുന്നു മത്സരം.

ഹർനാസ് സന്ധു 2019ലെ മിസ് ഇന്ത്യ ആയിരുന്നു. പഞ്ചാബ് സ്വദേശിനിയാണ്. 21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. സുസ്മിത സെന്നും, ലാറദത്തയുമാണ് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.

പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർത്ഥികളെ പിന്തള്ളിയാണ് ഹർനാസ് നേട്ടം സ്വന്തമാക്കിയത്.