പ്രിയദർശിനി അവാർഡ് ചിറക്കൽ ഉമ്മറിന്
എടപ്പാൾ: പോത്തനൂർ പ്രിയദർശിനി ഗ്രൻഥ ശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എ പി. രഞ്ജിത് സ്മരണാർത്ഥം നൽകി വരുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുള്ള പത്താമത് ജില്ലാ അവാർഡ് സാംമൂഹ്യ സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകൻ ചിറക്കൽ ഉമ്മറിന് സമ്മാനിക്കും
സംഘടനയുടെഇരുപത്തിനാലാം വാർഷികമായ ഡിസംമ്പർ 26 ന് പോത്തന്നൂരിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഡിന്നേറ്റർ ഡി ഉണ്ണികൃഷ്ണൻ അവാർഡ് സമ്മാനിക്കും

മുപ്പത് വർഷത്തിൽ അധികമായി സാമുഹിക സാംസ്കാരിക രംഗങ്ങളിലും പരിസ്ഥിതി രംഗത്തും പ്രവർത്തിക്കുന്ന ചിറക്കൽ ഉമ്മറിന് 1995 ൽ NYK യുടെ അവാർഡും ലഭിച്ചിട്ടുണ്ട്.പരിസ്ഥിതി സംഘടനയായ റി എക്കൗ യുടെ പ്രാഗ്രാം കോ ഓഡിനേറ്ററും DTPC യുടെ മാമാങ്ക സ്മാരക കെയർട്ടേക്കറുമാണ് തിരുന്നാവായസ്വദേശിയായ ചിറക്കൽ ഉമ്മർ