സ്‌കൂട്ടറിൽ കഞ്ചാവ് കടത്ത്; രണ്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് മലയാളി വിദ്യാഥികൾ മംഗളൂരുവിൽ അറസ്റ്റിൽ. യേനപ്പോയ കോളേജിലെ നാലാംവർഷ ബി.ഡി.എസ്. വിദ്യാർത്ഥി തൃശ്ശൂർ സ്വദേശി ആദർശ് ജ്യോതി (22), നിറ്റെ നഴ്സിങ് കോളേജിലെ നാലാംവർഷ നഴ്സിങ് വിദ്യാർത്ഥി കോട്ടയം സ്വദേശി ജോയൽ ജോയ്‌സ് (22) എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റു ചെയ്തത്.

തൊക്കോട്ട് ബാഗംബിള്ളയിൽ പൊലീസ് സ്‌കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് 220 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.