Bridal

അസ്തമയം 21ശ്രദ്ധേയമായി


കൂട്ടായി:എന്റെ കൂട്ടായി കൂട്ടായ്മ സംഘടിപ്പിച്ച അസ്തമയം 21 ശ്രദ്ധേയമായി.പുതു വർഷത്തെ വരവേൽക്കാൻ ആഭാസങ്ങൾ കാട്ടി കൂട്ടുന്ന നടപ്പു കാല നെറികേടുകളിൽ നിന്നും വെത്യസ്തമായി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളും ഗൗരവമേറിയ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായ അസ്തമയം 21 സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കുള്ളള്ള കൈതാങ്ങാകുമെന്ന പ്രതിജ്ഞയായി. ചടങ്ങിൽ ടി.ബി.ആര്‍ കൂട്ടായി അധ്യക്ഷത വഹിച്ചു.അലാവുദ്ധീന്‍ മാസ്റ്റര്‍ സ്വാഗതവും ബി.എസ്.എന്‍.എല്‍ അബൂബക്കര്‍ നന്ദിയും പറഞ്ഞു.സി.എം.ടി മഷൂദ്,നാസര്‍ താണിക്കാട്,സി.വി ഹനീഫ,പി.പി സഗീര്‍.സി.എം.ടി സീതി,ഫൈറോസ് മുഹാജിര്‍,സലാം താണിക്കാട്,സി.പി മുജീബ്,എസ്.പി അന്‍വര്‍ സാദത്ത്,പി.കെ യാസീന്‍,ഉസ്മാൻ കോയ,ശരീഫ് കൂട്ടായി,പി അലിക്കുട്ടി,സി.കെ ബാവ,പി.പി ശിഹാബ്,എന്നിവര്‍ പ്രസംഗിച്ചു.