Main Banner

ഇരയെ വിവാഹം കഴിച്ചാലും ബലാത്സംഗക്കേസ് നിലനില്‍ക്കും; പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിനും(Imprisonment) 2.10 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

1 st paragraph

അതേസമയം ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. 2014 ഏപ്രിലില്‍ ചാവക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2nd paragraph

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പ്രതി വാക്കുമാറി. ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു. എന്നാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തി നല്‍കുമെന്ന് കരാര്‍ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോള്‍ ഇരയെ പള്ളിയില്‍ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി. എന്നാല്‍ രണ്ടുദിവത്തിന് ശേഷം പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്നു. 2020ലാണ് ഇയാള്‍ തിരിച്ചെത്തിയത്. ചാവക്കാട് ഇന്‍സ്പെക്ടറായിരുന്ന കെ.ജി. സുരേഷ്, സിബിച്ചന്‍ തോമസ് എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.