Fincat

ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; തിരൂരങ്ങാടി സ്വദേശിയടക്കം രണ്ട് പേർ പിടിയില്‍

കോഴിക്കോട്: ബെംഗളൂരുവില്‍ നിന്ന് ആഡംബര ബൈക്കില്‍ ലഹരിമരുന്ന് കടത്തിയ രണ്ടു പേര്‍ പിടിയിൽ ഡ്യൂക്ക് ബൈക്കിന്റെ ബ്ലൂടൂത്ത് സ്പീക്കറാണ് മയക്കുമരുന്ന് കടത്താനായി യുവാക്കള്‍ ഉപയോഗിച്ചത്. മലാപ്പറമ്പ് സ്വദേശി വിഷ്ണുവും തിരൂരങ്ങാടി സ്വദേശി വൈശാഖുമാണ് പിടിയിലായത്.

1 st paragraph

55 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. കെ.എല്‍. 11 ബി.പി. 0508 എന്ന നമ്പറോട് കൂടിയ ഡ്യൂക്ക് ബൈക്കാണ് മയക്കുമരുന്ന് കടത്തിനായി യുവാക്കള്‍ ഉപയോഗിച്ചത്. ഉത്തരമേഖലയില്‍ ഈ വര്‍ഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്നാണ് എക്‌സൈസ് വിശദമാക്കുന്നത്. ഇവര്‍ ഇതിന് മുന്‍പും ബെഗലുരുവില്‍ നിന്ന് മയക്കുമരുന്ന് കടത്തിയിരുന്നതായാണ് വിവരം.

എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്സൈസ് ഇന്റലിജന്‍സും കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് ബാബു, മലപ്പുറം ഐ.ബി ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, കമ്മിഷണര്‍ സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്‍, പ്രിവെന്റിവ് ഓഫീസര്‍ പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ നിതിന്‍ ചോമാരി, അഖില്‍ ദാസ്, കോഴിക്കോട് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റ്റീവ് ഓഫീസര്‍ ഇ.പി. വിനോദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍. ഡി.എസ്, മുഹമ്മദ് അബ്ദുള്‍ റൗഫ്, സതീഷ് പീ. കെ, രജിന്‍. എം.ഒ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

2nd paragraph