ഇന്ന് ലോക്ക്‌ഡൗണിന് സമാനം; പുറത്തിറങ്ങാൻ സാക്ഷ്യപത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണം. അവശ്യ സേവന വിഭാഗങ്ങൾക്കും അത്യാവശ്യകാര്യങ്ങൾക്കും മാത്രമേ യാത്ര അനുവദിക്കൂ. പുറത്തിറങ്ങുന്നവർ സ്വയം തയാറാക്കിയ സാക്ഷ്യപത്രം കരുതണം. ആരാധനാലയങ്ങളിൽ 20 പേർക്ക് പ്രവേശനം അനുവദിക്കും.

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ ലഭിക്കൂവെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറൻഡ് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. ജനജീവിതം സുഗമമായാലേ ഹോട്ടലുകളുടെ പ്രവർത്തനവും പുരോഗമിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചായി മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് വാരാന്ത്യ നിയന്ത്രണം ഏർപ്പെടുത്തുന്നത്.