Fincat

കൂള്‍ ബാറില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചി മട്ടാഞ്ചേരിയില്‍ കൂള്‍ ബാറില്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍.ശ്രീമൂലനഗരം സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് മട്ടാഞ്ചേരി പാലസ് കൂള്‍ ബാറില്‍ വെച്ചായിരുന്നു സംഭവം.

1 st paragraph

ഇവിടെ ജീവനക്കാരിയായ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ നിന്നും ജ്യൂസ് കഴിച്ച യുവാവ് ഏറെ നേരം അവിടെ തങ്ങി. ഇതോടെ യുവതി അകത്തേ മുറിയിലേക്ക് പോയി ഇരുന്നു.ഇതിനിടെ പെട്ടെന്ന് മുറിയിലേക്ക് കയറിച്ചെന്ന യുവാവ് യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തി. പരിഭ്രാന്തയായ യുവതി ഇറങ്ങി ഓടുകയും നാട്ടുകാരെ വിളിച്ച് അറിയിക്കുകയുമായിരുന്നു. ഇതിനിടെ യുവാവ് സ്ഥലത്തു നിന്നും കടന്നുകളഞ്ഞു.

2nd paragraph

പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുമ്പും സമാന കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോക്സോ കേസിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് സൂചിപ്പിച്ചു.