Fincat

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് കഠിന തടവ്

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാർക്കാട് ചങ്ങലീരി പെരുമണ്ണിൽ വീട്ടിൽ ഹനീഫയ്ക്കാണ് പാലക്കാട് പോക്സോ കോടതി ശിക്ഷ വിധിച്ചത്.

1 st paragraph

പോക്സോ കേസിലെ വിവിധ വകുപ്പുകളിലായാണ് വിധി. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ 10 വർഷം കഠിന തടവ് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.

2nd paragraph

2014 ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രാലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. മണ്ണാർക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സി ഐ ഹിദായത്തുള്ള മാമ്പ്ര അന്വേഷിച്ച് കുറ്റപത്രം സമർപിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുബ്രഹ്മണ്യൻ ഹാജരായി.