Fincat

39 മത് അഖില കേരള മാജിക് മത്സരം’വിസ്മയം -22′ ഞാറാഴ്ച്ച തിരുരിൽ.

തിരുർ: യുഗാമി റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള 39 മത് വാഴകുന്നം സ്മാരക അഖില കേരള മായാജാല മൽസരം വിസ്മയം – 22 ഞായർ തിരുർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടക്കും

1 st paragraph

39 വർഷമായി മാജിക് ആചാര്യൻ വാഴകുന്നം നമ്പുതിരിയുടെ സ്മരണാർത്ഥം നടക്കുന്ന യുഗാമി ട്രോഫി മത്സരത്തിന് ആദ്യമായാണ് മലപ്പുറം ജില്ല വേദിയാവുന്നത്. ജൂനിയർ ,സീനിയർ, വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ
ദക്ഷിണേന്ത്യയിലെ 300ൽ പരം മജീഷ്യൻമാർ
പങ്കെടുക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ മുൻ കുട്ടി രജിസ്ട്രർ ചെയ്ത മാന്ത്രികർക്കായി മത്സരങ്ങളും മന്ത്രിക രംഗത്തെ ന്യൂതന ആശയങ്ങളെ കുറിച്ചുള്ള പഠന ക്ലാസുകളും നടക്കും.
മത്സരങ്ങൾ രാവിലെ 9 മണിക്ക് മാന്ത്രികനും ടി.വി. അവതാരകനുമായ രാജ് കലേഷ് ഉദ്ഘാടനം ചെയ്യും. മജീഷ്യൻ നിലമ്പൂർ പ്രദീപ് കുമാർ അധ്യഷനാകും.

2nd paragraph

വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനവും സമ്മാനദാനവും കായികവകുപ്പ് മന്ത്രി
വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും
കുറുക്കോളി മൊയ്തിൻ എം.എൽ.എ അദ്ധ്യക്ഷനാകും. നഗരസഭാ ചെയർപേഴ്സൺ എ.പി. നസീമ,
തിരുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ യു സൈനുദ്ധീൻ , തഹസിൽദാർ പി, ഉണ്ണി, ഡി.വൈ.എസ്.പി. വി.വി. ബെന്നി, പ്രമുഖ മാന്ത്രികൻ സാമ്രാജ്, ഇന്റർനാഷണൽ മാജിക് ഫിസം അവാർഡ് വിന്നർ ധനാനിധി കോയമ്പത്തൂർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ മുതിർന്ന മാന്ത്രികരെ ആദരിക്കും

തുടർന്ന് ക്ഷണിക്കപ്പട്ട സദസ്സിന് മുമ്പാകെ തെന്നിന്ത്യയിലെ പ്രമുഖ മാന്ത്രികകർ വിസ്മയ സന്ധ്യ ഒരുക്കുമെന്ന് സംഘാടകരായ മജീഷ്യൻ കെ.പി.ആർ. തിരൂർ ,മനു മാങ്കൊമ്പ് ആലപ്പുഴ. മുജീബ് താനാളൂർ, ജലിൽ തിരുവേഗപുറ നാരായണൻ യുഗാമി എന്നിവർ അറിയിച്ചു..