മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി; യുട്യൂബർ അറസ്റ്റിൽ
കൊല്ലം: മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ പ്രതിതകള്‍ പിടയില്‍. ഏരൂര്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീന്‍, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.

‘ഹംഗ്‌റി ക്യാപ്റ്റന്‍’ എന്ന യുട്യൂബ് ചാനലിലൂടെ പാചകരീതി പരിചയപ്പെടുത്തുന്നതിന് പശുവിന്റെയും ആടിന്റെയും ഇറച്ചി ഇവർ ഉപയോഗിച്ചിരുന്നു.
11ാം മൈല്‍ കമ്പംകോട് സ്വദേശി സജിയുടെ ഗര്‍ഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയായക്കുകയായിരുന്നു.മേയാന്‍ വിടുന്ന വളര്‍ത്തുമൃഗങ്ങളെ രാത്രിയില്‍ കൊന്ന് ഇറച്ചി ആക്കുകയായണ് ഇവര്‍ ചെയ്തിരുന്നത് . മൃഗങ്ങളെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവ പോലീസ് കണ്ടെടുത്തു.
അതേ സമയം അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കര്‍ഷകര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.