Fincat

ടിപ്പുസുൽത്താൻ കോട്ടയിൽ നിന്ന് പീരങ്കി ഉണ്ടകൾ കണ്ടെത്തി

പാലക്കാട്: ടിപ്പുസുൽത്താൻ കോട്ടയിൽ നിന്ന് പീരങ്കിയുണ്ടകൾ കണ്ടെത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൈപ്പ് ലൈനിനായി കുഴിയെടുക്കുന്നതിനിടെയാണ് 47 പീരങ്കിയുണ്ടകൾ കണ്ടെത്തിയത്. മണ്ണ് മാറ്റി വൃത്തിയാക്കിയ ഉണ്ടകൾ തൃശൂരിൽ നിന്നുള്ള ആർക്കിയോളജി വകുപ്പ് സംഘമെത്തി സംരക്ഷിത കവചത്തിലേക്ക് മാറ്റി.

1 st paragraph

ഇവ സുരക്ഷിതമായി സൂക്ഷിക്കുമെന്നും 8ന് വനിതാ ദിനത്തിൽ കോട്ടയ്ക്കകത്ത് നടക്കുന്ന പരിപാടിയിൽ പീരങ്കിയുണ്ടകൾ പ്രദർശിപ്പിക്കുമെന്നും ആർക്കിയോളജി വകുപ്പ് അറിയിച്ചു. ബ്രിട്ടീഷുകാരെ നേരിടാനായി ടിപ്പു സുൽത്താന്റെ പട്ടാളം സൂക്ഷിച്ചിരുന്ന പീരങ്കിയുണ്ടകളാണിവയെന്നാണ് പ്രാഥമിക നിഗമനം. 1766ൽ പണിപൂർത്തിയാക്കി എന്നു കരുതുന്ന കോട്ട ഹൈദരലി, സാമൂതിരി, ബ്രിട്ടീഷുകാർ എന്നിവരെല്ലാം പിടിച്ചടക്കിയെന്നാണ് ചരിത്രം. അതിനാൽ പീരങ്കിയുണ്ടകളുടെ കാലപ്പഴക്കം നിർണ്ണയിച്ചാൽ മാത്രമേ ആരുപയോഗിച്ചതെന്ന കൃത്യമായ നിഗമനത്തിൽ എത്താനാകു.

2nd paragraph