Fincat

പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു; പ്രതി പിടിയില്‍

പാലക്കാട്: നവമി ദിവസം പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ആലത്തൂര്‍ വാനൂര്‍ നെല്ലിയംകുന്നം എച്ച്.എം വീട്ടില്‍ സുനീഷിനെയാണ് (28) പാലക്കാട് ടൗൺ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് മലപ്പുറം എടക്കര പോലീസിന്‍റെ പിടികൂടിയ പ്രതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

1 st paragraph

2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മേപ്പറമ്പിൽ താക്കോൽ സഹിതം പൂജയ്ക്കായി വെച്ച വാഹനം മോഷ്ടിച്ചെന്നായിരുന്നു സുനിഷിനെതിരെയുള്ള കേസ്. മോഷ്ടിച്ച വാഹനം ഡിസംബറിൽ ആക്രിക്കടക്കാർക്കു വിറ്റു. മേപ്പറമ്പിലെ തന്നെ ആക്രിക്കടയിലാണ് ഇയാള്‍ വാഹറ്റം വിറ്റത്. ആക്രിക്കടയില്‍ വെച്ച് വാഹനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷ്ടാവിനെ പോലീസ് കണ്ടെത്തിയത്.

2nd paragraph

പ്രതി സുനീഷിന്റെ പേരിൽ ആലത്തൂർ പോലീസ് സ്റ്റേഷനിൽ വധശ്രമം, വാഹനമോഷണം, പിടിച്ചുപറി, ആടുമോഷണം എന്നീ കേസുകളുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, പേരാമംഗലം പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിലും മോഷണക്കേസുണ്ട്.