Fincat

യൂട്യൂബ് വ്ളോഗറായ യുവതി മരിച്ച നിലയിൽ

കൊച്ചി: കൊച്ചിയിൽ യൂട്യൂബ് വ്ളോഗറും മോഡലുമായ യുവതിയെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാൻ ക്രോസ് റോഡിന് സമീപമുള്ള അപ്പാർട്ട്മെന്റിൽ മരിച്ചതായി കണ്ടെത്തിയത്.

1 st paragraph

തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ഇവരെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവ ദിവസം യുവതിയുടെ സുഹൃത്തും വീട്ടിലുണ്ടായിരുന്നു. ഇയാൾ ഭക്ഷണം വാങ്ങാനായി പോയി തിരിച്ചുവന്നപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോണിൽ വിളിച്ചിട്ടും എടുക്കാതെയായതോടെ വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറുകയായിരുന്നു. തുടർന്ന് നേഹയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു.

2nd paragraph

ആറു മാസം മുമ്പാണ് നേഹ എറണാകുളത്ത് താമസമാക്കിയത്. യുവതി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ മരണത്തിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.