Shobika

സൗജന്യ കലാ പരിശീലനത്തിനായി പഠിതാക്കളെ ക്ഷണിക്കുന്നു

തിരൂർ: കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കലാ പരിശീലനത്തിനായി പ്രായഭേദമന്യേ പഠിതാക്കളെ ക്ഷണിക്കുന്നു. ക്ലാസിക്കൽ, ആർട്സ്, ഡാൻസ്, മോഹിനിയാട്ടം, ഫൈൻ ആർട്സ് പെയിന്റിംഗ്, ഫോക്ലോർ ആർട്സ്, മാപ്പിള ആർട്സ്, പെർഫോമിംങ് ആർട്സ്, ഡാമ എന്നീ വിഷയങ്ങളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിക്കുന്നത്. പൂർണ്ണമായും സൗജന്യമായാണ് പരിശീലനം. താൽപര്യമുള്ളവർ തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നിശ്ചിത ഫോമിൽ മാർച്ച് 9 ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ് ഫോൺ നമ്പർ 0494 – 2422696, 96457 40225