ഹൈദരലി തങ്ങളെ തുടർ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അങ്കമാലി: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയിദ് ഹൈദരലി ശിഹാബ് തങ്ങളെ തുടർ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

ആശുപത്രി അധികൃതർ തങ്ങളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചു. അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്. ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു.

നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡൻ്റും ദേശീശ രാഷ്ട്രീയ കാര്യസമിതി അധ്യക്ഷനുമാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ, ദാറുൽ ഹുദ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ് തുടങ്ങിയ സ്ഥാനം വഹിക്കുന്നുന്ന ഹൈദരലി തങ്ങൾ സംസ്ഥാനത്തെ
നിരവധി മഹല്ല് ഖാസി കൂടിയാണ്.
