Main Banner

രൂപമാറ്റം വരുത്തിയ ജീപ്പുമായി വിദ്യാർത്ഥികളുടെ കറക്കം; പൂട്ടിട്ട് മോട്ടോർ വാഹന വകുപ്പ്

മലപ്പുറം: രൂപമാറ്റം വരുത്തിയ ജീപ്പുമായി കറങ്ങിയ വിദ്യാർത്ഥികളെ പൂട്ടി മോട്ടോർ വാഹന വകുപ്പ്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ജീപ്പാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

1 st paragraph

ജീപ്പിന് നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. കൂടാതെ, ടയറുകൾക്കും രൂപമാറ്റം വരുത്തിയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകളും വാഹനത്തിൽ ഘടിപ്പിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് വാഹനത്തിന്റെ ആർസി ഉടമക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും വാഹനം പഴയത് പോലെ ആക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

2nd paragraph

തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൾ സുബൈറിന്റെ നിർദ്ദേശ പ്രകാരം എഎംവിഐമാരായ കെ.സന്തോഷ് കുമാർ, കെ.അശോക് കുമാർ, എൻ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കക്കാട്, കോട്ടക്കൽ, തിരൂരങ്ങാടി, ചേളാരി മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.