കേരളത്തില്‍ ആറ് ജില്ലകളില്‍ ചൂട് കൂടും; ഇന്നും നാളെയും ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ചൂടു കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്.

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും ജാഗ്രത വേണമെന്നും അറിയിച്ചിട്ടുണ്ട്.