കവർച്ചാ കേസ്സിലെ പ്രതിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു
പയ്യനങ്ങാടി സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ച് കയറി 80 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ കാസർഗോഡ് സ്വദേശിയായ തന്ത്രി സത്താർ എന്നറിയപ്പെടുന്ന അബ്ദുൾ സത്താർ (49) നെയണ് തിരൂർ ഡി.വൈ.എസ്.പി ബെന്നിയുടെ നിർദേശ പ്രകാരം സി.ഐ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.

2020 ആഗസ്ത് മാസത്തിലാണ് പ്രതികൾ പയ്യനങ്ങാടിയിലെ വീട്ടിൽ കവർച്ച നടത്തിയത്. ഒളിവിലായിരുന്ന പ്രതി കാസർഗോഡ് വെച്ചാണ് പോലീസിന്റെ പിടിയിലായത്. മുൻ ശബരിമല തന്ത്രിയെ അക്രമിച്ച കേസ്സിലെ പ്രതിയായിരുന്നു ഇയാൾ.തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.