മാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ നടത്തുന്നതും തിരുന്നാവായ ടൂറിസം പദ്ധതിയും നിയമസഭയിൽ ഉന്നയിക്കും.കുറുക്കോളി മൊയ്തീൻ എം.എൽ.എ.
തിരുന്നാവായ: ചരിത്ര പ്രസിദ്ധമായ
മാമാങ്ക മഹോത്സവം സർക്കാർ തലത്തിൽ നടത്താനും മാമാങ്ക സ്മാരകങ്ങളുടെ സമഗ്ര സംരക്ഷണവും തിരുന്നാവായയുടെ ടൂറിസം സാധ്യതയും നിയമസഭയിൽ ഉന്നയിച്ച് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന്
കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. റി എക്കൗ സംഘടിപ്പിച്ച 28-ാമത് മാമാങ്ക മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് സാഹചര്യത്തിൽ മാറ്റി വെച്ച മാമാങ്ക പുരസ്കാര വിതരണവും
ഇതോടൊപ്പം നടക്കുകയുണ്ടായി.
റീഎക്കാ പ്രസിഡന്റ്സി .ഖിളർ അധ്യക്ഷനായിരുന്നു.
പ്രോഗ്രാം കോർഡിനേറ്റർ
ചിറക്കൽ ഉമ്മർ
വിഷയാവതരണം നടത്തി.
തിരുന്നാവായയുടെ ചരിത്ര ഗ്രന്ഥം
‘ പ്രതീചി ‘ കുറുക്കോളി മൊയ്തീൻ എം.എൽ.എ പി.മുഹമ്മദ് താഴത്തറ
ക്ക് നൽകി പ്രകാശനം ചെയ്തു.
സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷൻ അംഗം ശ്രീ . സി.വി ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി.
വെട്ടത്ത് മഹാരാജകുടുംബാംഗം
ശ്രീ . മനോജ് വർമ്മ വിശിഷ്ടാതിഥിയായിരുന്നു.
എസ് രാജേന്ദു, പി രാമൻ , ഡോ.റോഷ്നി സ്വപ്ന, ശ്രീ . സി . രാജഗോപാലൻ,
എന്നിവർക്ക് ഈ വർഷത്തെ മാമാങ്ക പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച
ടി.വി. മിൻഹ ജലീൽ ശ്രീ . സി . അഹമ്മദ് റബീഹ് , അംബുജം തവനൂർ , കൃഷ്ണൻ പച്ചാട്ടിരി ,എന്നിവരെ പ്രത്യേക മൊമെന്റോ നൽകി അനുമോദിച്ചു.
തിരുന്നാവായ പഞ്ചായത്ത്
വൈസ് പ്രസിഡന്റ്ശ്രീ . കുന്നത്ത് മുസ്തഫ , സ്വാഗതസംഘം ചെയർമാൻ
ഉളളാട്ടിൽ രവീന്ദ്രൻ , കെ.കെ അബ്ദുൾ റസാഖ് ഹാജി , ആതവനാട് മുഹമ്മദ്കുട്ടി, കാടാമ്പുഴ മൂസ ഗുരിക്കൾ, ചുങ്കം കുഞ്ഞു , ജാഫർ കുമ്പിടി ,
ലത്തീഫ് ഗുരുക്കൾ ചെറുശോല, ഹാസിം ഗുരുക്കൾ കോഴിക്കോട്,
എം.കെ സതീശ് ബാബു, ടി.പി മുരളി, സി സിദ്ധീഖ് വെള്ളാടത്ത്
വാഹിദ് പല്ലാർ, സുലൈമാൻ, കോഴിപ്പുറത്ത് ബാവ ,സൽമാൻ കരിമ്പനക്കൽ, ഇല്യാസ് പള്ളത്ത്
തുടങ്ങിയവർ പങ്കെടുത്തു. അവിസന്ന മർമ്മകളരിപഠനകേന്ദ്രം മലപ്പുറം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി