മലയാള സർവ്വകലാശാലയ്ക്ക് വെട്ടം മാങ്ങാട്ടിരിയിലെ നിർദ്ദിഷ്ട സ്ഥലത്ത് സ്ഥിരം ക്യാമ്പസ് ഉടൻ യാഥാർത്ഥ്യമാക്കണം ഡിവൈഎഫ്ഐ
തിരൂർ: മലയാള സർവ്വകലാശാലയ്ക്ക് വെട്ടം മാങ്ങാട്ടിരിയിലെ നിർദ്ദിഷ്ട സ്ഥലത്ത് സ്ഥിരം ക്യാമ്പസ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ഡിവൈഎഫ്ഐ
തിരൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.
ചെറിയമുണ്ടം മീശപ്പടിയിൽ സ. നിമീ ഷ് നഗരിയിൽ സംഘടിപ്പിക്കപ്പെട്ട ഡി വൈ എഫ് ഐ തിരൂർ ബ്ലോക്ക് സമ്മേളനം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുകളാടെ സമാപിച്ചു.
വൈകീട്ട് നടന്ന പൊതുസമ്മേളനം ഡോ :കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇ അഫ്സൽ അധ്യക്ഷനായി.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായ പി മുനീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി ഒ ബാബുരാജ്, കെ പി ഷാജിത്, ടി പ്രബിത, പി സുമിത്ത് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: ഇ അഫ്സൽ (പ്രസിഡൻറ്), വി കെ തുഫൈൽ, കെ നൗഫൽ (വൈസ് പ്രസിഡൻറ് മാർ),
പി സുമിത്ത് ( സെക്രട്ടറി), പി സൈനുൽ ആബിദ്, കെ പി രമേശൻ (ജോ. സെക്രട്ടറി), ടി പ്രബിത ( ട്രഷറർ).