വെട്ടം പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കണം; മന്ത്രിക്ക് നിവേദനം നൽകി
വെട്ടം പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കണം; മന്ത്രിക്ക് നിവേദനം നൽകി
തിരൂർ: കേരള സർക്കാർ എല്ലാ നിയോജക മണ്ഡലങ്ങളിലും നടപ്പിലാക്കുന്ന സ്പോർട്സ് ഗ്രൗണ്ടുകളുടെ കൂട്ടത്തിൽ വെട്ടം ഗ്രാമ പഞ്ചായത്തിലെ സ്റ്റേഡിയവും ഉൾപ്പെടുത്തണമെന്നാവശ്യമുയരുന്നു.
‘കേരളത്തിലെ കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു സ്റ്റേഡിയം നവീകരിക്കാൻ പദ്ധതി തയ്യാറാക്കുന്നത്. തിരൂരിൻ്റെ തീരദേശ മേഖലയിലെ
വെട്ടം പഞ്ചായത്ത് സ്റ്റേഡിയം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്നാവശ്യപ്പെട്ടാണ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.യു സൈനുദ്ദീൻ
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് നിവേദനം നൽകിയത്. ആവശ്യ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി അഡ്വ യു. സൈനുദീൻ പറഞ്ഞു.
വെട്ടം പഞ്ചായത്ത് സ്റ്റേഡിയം നിലവിൽ ജനമൈത്രി പോലീസ് നടപ്പാക്കുന്ന ഇൻസൈറ്റ് പദ്ധതിയുടെ കായികപരിശീലന കേന്ദ്രം കൂടിയാണ്.