എൻ സി എച്ച് ആർ ഒ കേരള ചാപ്റ്റർ അഡ്വക്കേറ്റ് കെ സുധാകരൻ പ്രസിഡണ്ട് കെ പി ഒ റഹ്മത്തുല്ല ജനറൽ സെക്രട്ടറി

കോഴിക്കോട് : ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എൻ സി എച് ആർ ഒ) യുടെ കേരള ചാപ്റ്റർ 2022-24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അഡ്വക്കേറ്റ് കെ സുധാകരൻ (പ്രസിഡണ്ട്) എ എം ഷാനവാസ് (വൈസ് പ്രസിഡണ്ട്) കെ പി ഒ റഹ്മത്തുല്ല (ജനറൽസെക്രട്ടറി) പി നൂറുൽ അമീൻ (സെക്രട്ടറി) പി.വി മുജീബ് റഹ്മാൻ ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു. കോഴിക്കോട് നടന്ന ജനറല്‍ അസംബ്ലി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡണ്ട് കെ പി ഒ റഹ്മത്തുല്ല ജനറൽസെക്രട്ടറി


റെനി ഐലിൻ, അഡ്വക്കറ്റ് എം കെ ശറഫുദ്ദീൻ ,ടി കെ അബ്ദുസമദ് ,എം ഉസ്മാൻ, പി സുന്ദർരാജ് , അഡ്വക്കറ്റ് മുബഷിർ കുണ്ടൂർ , ആഷിക്, അഡ്വക്കറ്റ് അബൂബക്കർ, ആയിഷ റുമാന , ടി ആദില , അഡ്വ സി പി അജ്മൽ എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു. കെ- റെയില്‍ എതിരെ ജനാധിപത്യരീതിയിൽ നടക്കുന്ന ജനകീയ പ്രതിഷേധങ്ങളെ പൊലീസ് ഭീകരതയിലൂടെ നേരിടുന്നത് അവസാനിപ്പിക്കണമെന്ന് എന്‍ സി എച്ച് ആർ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അഡ്വക്കേറ്റ് കെ സുധാകരൻ (പ്രസിഡണ്ട്)