തിരൂർ അമിനിറ്റി സെന്റർ തുറന്നു കൊടുക്കാത്തതിനെതിരെ എസ്. ഡി. പി. ഐ. യുടെ വേറിട്ട സമരം

തിരൂർ: അമിറ്റി സെന്റർ ആശ്വാസ് മുഖേന സിൽക്ക് ഏജൻസി കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നും കെട്ടിടത്തിന് നമ്പർ അനുവദിക്കേണ്ടതിനായി കെട്ടിടത്തിന്റെ താക്കോൽ തിരൂർ നഗരസഭക്ക് സിൽക്ക് അധികൃതർ കൈമാറിയിട്ടുണ്ടെന്നും കെട്ടിടത്തിന് നമ്പർ അനുവദിച്ചിട്ടുണ്ടെന്നും ഉള്ള വിചിത്ര മറുപടിയാണ്
പതിനഞ്ചാം കേരള നിയമസഭ മൂന്നാം സമ്മേളനത്തിൽ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യം നമ്പർ 3016 പ്രകാരം ബഹുമാനപ്പെട്ട തിരൂർ MLA 25/10/2021 ൽ അമിനിറ്റി സെന്ററുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്ക് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് മറുപടി നൽകിയത്.

തിരൂർ മണ്ഡലത്തിൽ 2014 – 15 ലെ എം. എൽ. എ. ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ അമിനിറ്റി സെന്റർ കെട്ടിടം 35 ലക്ഷം രൂപ ചെലവഴിച്ച് ആശ്വാസ് മുഖേന സിൽക്ക് ഏജൻസി നിർമ്മാണം പൂർത്തിയാക്കിയിട്ട് 6 വർഷം കഴിഞ്ഞിട്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാതെ 2022ലും ചോദ്യോത്തരങ്ങളുമായി ജനത്തെനോക്കി കൊഞ്ഞനം കുത്തുകയാണ്
ജനംഅധികാരത്തിലേറ്റിയ അധികാരി വർഗ്ഗം. പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനവിഭാഗത്തിന് അവരർഹിക്കുന്ന ഭരണകർത്താക്കളെ തന്നെയാണ് ലഭിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് കോടികൾ ചെലവഴിച്ച് നിർമ്മിച്ച ഉപകാരമേതുമില്ലാത്ത തിരൂറിലെ മൂന്ന് മേൽപ്പാലങ്ങളും അമിനിറ്റി സെന്ററും നശിച്ചുകൊണ്ടിരിക്കുന്ന തിരൂർ മുനിസിപ്പൽ സ്റ്റേഡിയവും ,അടഞ്ഞു കിടക്കുന്ന തിരൂർ മുനിസിപ്പൽ പാർക്കും, ദുരിതം പേറുന്ന തിരൂർ ജില്ലാ ആശുപത്രിയും. തിരൂരിലും പരിസര പ്രദേശങ്ങളിലുമുള്ള രാഷ്ട്രീയ തിമിരം ബാധിച്ച പൊതുജനം എന്ന വലിയ വോട്ട് ബാങ്ക് മാത്രമാണ് ഈ ദുരവസ്ഥക്ക് കാരണം. എന്നാൽ തിരൂരിലെ ജനവിഭാഗത്തിന്റെ കൂടി കണ്ണ് തുറപ്പിക്കാൻ വേണ്ടിയാണ് SDPI തിരൂർ മുനിസിപ്പൽ കമ്മറ്റി അമിനിറ്റി സെന്ററിന് റീത്ത് വെച്ച് നഗരസഭയോടുള്ള പ്രതിഷേധ സൂചകമായി അന്ത്യോപചാരമർപ്പിച്ചത്.

അന്ത്യോപചാരകർമ്മങ്ളില്‍ നിരവധി പേർ പങ്കെടുത്തു. അമിനിറ്റി സെന്ററിന്റെ പ്രതീക്കാത്മക ഭൗതിക രൂപം സ്‌ട്രെക്ചെറിൽ പാൻബസാറിൽ നിന്നും മൗനജാഥയായി നഗരത്തിലൂടെ ചുമന്ന് താഴെപാലത്തുള്ള അമിനിറ്റി സെന്ററിന്റെ മുമ്പിൽ സംസ്കാരം നിർവ്വഹിച്ചു. ഒരു വേറിട്ട സമരപരിപാടിക്കാണ് ഇന്ന് തിരൂർ നഗരം സാക്ഷ്യം വഹിച്ചത്. ശേഷം നടന്ന ശേഷക്രിയ അടിയന്തിരത്തിന്റെ അനുശോചന യോഗം എസ്. ഡി. പി. ഐ. മലപ്പുറം ജില്ലാ കമ്മറ്റി അംഗം K. P. O. റഹ്മത്തുള്ള ഉത്ഘാടനം നിർവഹിച്ചു. ഹംസ അന്നാര അദ്ധ്യക്ഷത വഹിച്ചു. നജീബ്‌ തിരൂര്‍, ഇബ്രാഹിം പുത്തുതോട്ടിൽ, ശാഫി സബ്ക, എന്നിവർ സംസാരിച്ചു.

തുടർന്നും ഇതുപോലെ വിപുലമായ കലാ പരിപാടികളോടെ കാലങ്ങളായി വെന്റിലേറ്ററിൽ കഴിയുന്ന തിരൂരിലെ മൂന്ന് മേൽപ്പാലങ്ങളുടേയും ശേഷക്രിയാ ചടങ്ങുകൾ ഉടനെ ഉണ്ടാകുമെന്ന് SDPI തിരൂർ മുനിസിപ്പൽ കമ്മറ്റി ഓര്‍മ പെടുത്തി. മുജീബ് ezhoor നന്ദിയും പറഞ്ഞു.