Fincat

28നും 29നും ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ 28, 29 തീയതികളിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുമെന്ന് ആൾ കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷൻ അറിയിച്ചു.

ബാങ്ക് സ്വകാര്യവത്കരണം, പുറം കരാർ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വർദ്ധിപ്പിക്കുക, കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കെന്ന് സെക്രട്ടറി ബി. രാംപ്രകാശ് അറിയിച്ചു.