തിരുനാവായയില്‍ കെ റെയില്‍ സര്‍വ്വേ നടപടികള്‍ മാറ്റിവെച്ചു.
തിരൂർ: കെ റെയിലിനെതിരെ മലപ്പുറത്തും പ്രതിഷേധം. തിരുനാവായയില്‍ കെ റെയില്‍ സര്‍വ്വേ നടപടികള്‍ മാറ്റിവെച്ചു. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സര്‍വ്വേ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. തിരുനാവായ സൗത്ത് പല്ലാറില്‍ പ്രതിഷേധക്കാര്‍ അള്ളാഹു അക്ബര്‍ മുഴക്കി. ഈ മുദ്രാവാക്യമാണ് ഇനിയുണ്ടാവുക. ഓര്‍ത്താല്‍ നല്ലതാണെന്നും പ്രതിഷേധക്കാര്‍ വെല്ലുവിളിച്ചു.
മുപ്പതുകൊല്ലം ഗള്‍ഫില്‍ അധ്വാനിച്ചുണ്ടാക്കിയ വീടും പറമ്പും പോകാന്‍ സമ്മതിക്കില്ല. അതിന് മരിക്കാനും തയ്യാറാണ്. എന്ത് തന്നെ വന്നാലും പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി മരിച്ചവരാണ് തങ്ങളുടെ പിന്മുറക്കാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് അള്ളാഹു അക്ബര്‍ വിളിച്ചത്. നമ്മുടെ നാടിന് പ്രശ്‌നം വന്നാല്‍ അതില്‍ രാഷ്ട്രീയോ മതവോ നോക്കാതെ പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു.
കണ്ണൂരിലും കോട്ടയത്തും കോഴിക്കോടും കെ റെയില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. അതിരടയാള കല്ല് സ്ഥാപിക്കാനോ സര്‍വ്വേ നടത്താനോ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി പോകേണ്ട സാഹചര്യമാണ്.
എന്നാല്‍ കെ റെയില്‍ സമരങ്ങളെ നിയമനടപടികളിലൂടെ നേരിടാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. കെ റെയില്‍ കല്ലുകള്‍ പിഴുതെറിയുന്ന പ്രതിഷേധക്കാരെ പൊലീസ് നോട്ടമിടും. കല്ലുകള്‍ പറിച്ചെടുക്കുന്നവര്‍ക്കെതിരെ പിപിഡിപി നിയമപ്രകാരം പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കും. നഷ്ടപരിഹാരത്തുക കെട്ടിവെച്ചാല്‍ മാത്രമേ അറസ്റ്റിലായവര്‍ക്ക് ജാമ്യത്തിലിറങ്ങാന്‍ കഴിയൂ. ആയിരം രൂപയാണ് ഒരു സര്‍വ്വേക്കല്ലിന്റെ ചിലവ്. ഉദ്യോഗസ്ഥരുടേയും ജോലിക്കാരുടേയും ചിലവ്, ഗതാഗതം എന്നിവ കൂടെ ചേര്‍ത്ത് ഏതാണ് 4,500ലധികം രൂപ ഒരു കല്ലിടാന്‍ ചെലവാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.