ദുബായിൽ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ
കൊണ്ടോട്ടി: പുലർച്ചെ കൊണ്ടോട്ടി കോഴിക്കോട് റോഡിൽ കൊട്ടപ്പുറത്ത് വെച്ച് ദുബായിൽ നിന്ന് എത്തിയ കോട്ടക്കൽ സ്വദേശി ആയ യാത്രക്കാരനെ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവനും, 2 കൊലപാതക കേസുകളിൽ ഉൾപ്പെട്ട മുഖ്യ പ്രതിയും, ഒട്ടനവധി കവർച്ചാ കേസുകളിൽ ഉൾപ്പെട്ട പ്രതി,റൈഗൻ 42 വയസ്, നെടുപുഴ തൃശൂർ, കൂട്ടാളിയായ വിനിൽ എന്ന പള്ളു s/o വിൽസൺ 42 വയസ്സ് കുന്നംകുളം എന്നിവരെ ഇന്ന് പുലർച്ചെ കൊണ്ടോട്ടി DANSAF ടീം തൃശ്ശൂരിലെ ഒളിത്താവളത്തിൽ വച്ച് അതി സാഹസികമായി പിടികൂടി.
തൃശ്ശൂർ ജില്ലയിലെ നെടുപുഴ സ്റ്റേഷൻ പരിധിയിൽ 2017 ഒരാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് റൈഗൻ കൂടാതെ ഇരുപതിലധികം ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ കൊട്ടേഷൻ സംഘത്തിന് പ്രധാനിയും ആണ്. പോലീസിന് എന്നും തലവേദന ആയിട്ടുള്ള പ്രതി അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പിടികൊടുക്കാതെ മുങ്ങി നടന്ന പ്രതി തൃശ്ശൂർ ശോഭാ സിറ്റിക്ക് പിറകുവശത്ത് പെട്ടെന്ന് ആർക്കും എത്തിച്ചേരാൻ പറ്റാത്ത വിജനമായ തുരുത്തിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വളരെതന്ത്രപരമായ സാഹസികനീക്കത്തിലൂടെ പോലീസ്ഇവരെ കീഴ്പ്പെടുത്തിയത്.
കൂട്ടുപ്രതിയായ വിനിൽ എന്ന പള്ളു നിരവധി കേസുകളിൽ പ്രതിയാണ് ഈ കേസിലെ മൂന്ന് പ്രതികളെ കൊണ്ടോട്ടി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു ഈ കേസിൽ ഇനിയും കൂടുതൽ പ്രതികളെ പിടികിട്ടാനുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി s സുജിത്ദാസ് ഐപിഎസ്നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി k അഷ്റഫിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡാൻസ് ടീം അംഗങ്ങളായ അബ്ദുൾ അസീസ് കാര്യോയോട്ട് ശശി കുണ്ടറക്കാട് സത്യനാഥൻ മനാട്ട് സഞ്ജീവ് പി ഉണ്ണികൃഷ്ണൻ മാരാത്ത്, രതീഷ് ഒളിയൻ, കൊണ്ടോട്ടി പോലീസ് ഇൻസ്‌പെക്ടർ പ്രമോദ് mc, സ്റ്റേഷനിലെ പമിത്ത് mk രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയിത്.