യൂത്ത് സോക്കര്‍ ലീഗ് സമാപിച്ചു.
മലപ്പുറം; ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പ്രമുഖ അക്കാദമികള്‍ സംയുകതമായി എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ നടത്തിവന്ന യൂത്ത് സോക്കര്‍ ലീഗ് സമാപിച്ചു.
ഇന്റര്‍നാഷണല്‍ താരം ആഷിക് കുരുണിയന്‍ സമാപന പരിപാടി ഉല്‍ഘടനം ചെയ്തു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നു ആരംഭിച്ച മല്‍സരങ്ങള്‍ 4 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 90ഓളം മല്‍സരങ്ങല്‍ നടത്തി. കോവിഡ് പ്രതിസന്ധിയെയും കളി മുടക്കം വരുത്തിയില്ല. സമാപന ദിവസമായ ശനിയാഴ്ച അവേശകരമായ 6 ലീഗ് റൗണ്ട് മത്സങ്ങള്‍ അരങ്ങേറി. പ്രമുഖ ഫുട്‌ബോള്‍ പരിശീലകന്‍ സജിറുദ്ധീന്‍ കോപ്പിലാന്‍ മുഖ്യ അതിഥിയായി.നവാസ് ലൂക്ക, നാസര്‍ വേയ്ക്ക്അപ്പ്, മൊയ്തീന്‍ കുട്ടി സാറ്റ് തിരൂര്‍, അസ്സീസ് പെരിന്തല്‍മണ്ണ, ലിമേഷ് സെി വൈ സി കൊണ്ടോട്ടി സാറ്റ് കൊടിഞ്ഞിയുമായും വേയ്ക്ക്അപ്പ് അക്കാദമി ബ്ലാസ്‌റ്റേഴ്‌സ് പൊന്നാനിയുമായും വൈ എഫ് എ വണ്ടൂര്‍ ബി എഫ് എ പൊന്നാനിയുമായും ലുക്ക സോക്കര്‍ ക്ലബ് വൈ എഫ് എ വാണിയമ്പലവുമായും ഏറ്റുമുട്ടി.
വി എഫ് എ വാണിയമ്പലം മൂന്നാം സ്ഥാനവും നേടി. അണ്ടര്‍ 16 വിഭാഗത്തില്‍ എഫ് ജി സി പെരിന്തല്‍മണ്ണ ചാമ്പയന്മാരായി. വി എഫ് എ വാണിയമ്പലം രണ്ടാം സ്ഥാനവും ഏറനാട് അക്കാദമി മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക് വൈ എസ് എല്‍ ചെയര്‍മാന്‍ നവാസ് ലൂക്ക, കണ്‍വീനര്‍ സുള്‍ഫിക്കര്‍, നാസര്‍ വേയ്ക്ക്അപ്പ്, താരീഖ്, വാഹിദ്, റഹ്മാന്‍ മുതുവല്ലൂര്‍, ലിമേഷ് പൊന്നാനി ,സലാം നിലമ്പൂര്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.വൈ എസ് എല്‍ കോ ഓഡിനേറ്റര്‍ അസ്‌കര്‍ അമ്പാട്ട് കൊണ്ടോട്ടി നന്ദി പറഞ്ഞു.