പഠന ലിഖ്ന അഭിയാൻ താനാളുരിൽ “മികവുത്സവം” നടത്തി.

താനൂർ:കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി പഠന ലിഖ്ന അഭിയാൻ ” സാക്ഷരതാ പരീക്ഷ “മികവുത്സവം ” താനാളൂർ ഗ്രാമ പഞ്ചായത്തിൽ വേറിട്ട പരിപാടിയാടെ നടന്നു. മികവുത്സവത്തിന്റെ
പഞ്ചായത്ത് തല ഉദ്ഘാടനം മുച്ചിക്കൽ കൂരിപ്പാടം സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം മല്ലിക പഠിതാവിന് ചോദ്യ പേപ്പർ നൽകി
ഉദ്ഘാടനം ചെയ്തു.


മുഴുവൻ പഠിതാക്കളെയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുച്ചെണ്ട് നൽകി സ്വീകരിച്ചു. യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി. സിനി അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ സി.അബ്ദു റഷീദ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.പ്രഭാകരൻ, അംഗം കെ.വി. സിദ്ദീഖ്
സാക്ഷരതാ സമിതി അംഗം മുജീബ് താനാളൂർ, കോ-ഡിനേറ്റർ എ.വി. ജലജ , സി.ഡി.എസ് വൈസ് പ്രസിഡണ്ട് പി.സുലൈഖ . പരീശിലകരായ പി.കെ പ്രിയദർശിനി ,കെ.പി. ഷീനഎന്നിവർ സംസാരിച്ചു.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള പഠന ലിഖ്ന അഭിയാൻ പദ്ധതി കേരളത്തിൽ മലപ്പുറം, വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് നടപ്പാക്കുന്നത്. മലപ്പുറം ജില്ലയിൽ 43162 പേരാണ് മികവുത്സവത്തിൽ സാക്ഷരതാ പരീക്ഷ എഴുതുന്നത്. താനാളുർ പഞ്ചായത്തിൻ 499 പേരാണ് പരീക്ഷ എഴുതുന്നത്.

മികവുത്സവം പുർത്തിയായ അന്നു തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ മൂല്യ നിർണ്ണയം നടക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് ആണ്. സമ്പൂർണ്ണ സാക്ഷരതാ വിളംമ്പര ദിനമായ ഏപ്രിൽ 18 ന് പരീക്ഷ എഴുതിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ഫോട്ടോ അടിക്കുറിപ്പ്

1 )താനാളൂരിൽ പഠന ലിഖിനാ അഭിയാൻ പദ്ധതിയുടെ ഭാഗമായുളള മികവുത്സവ പരീക്ഷക്കെത്തിയ മുതിർന്ന പഠിതാവായ ആയിഷാബി ചീനിക്കൽ സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ സി.അബ്ദുറഷിദിന് പുച്ചെണ്ട് നൽകുന്നു.

2) താനാളൂരിൽ പഠന ലീഖ്ന അഭിയാൻ പദ്ധതിയുടെ ഭാഗമായുളള മികവുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്യുന്നു.