ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ്



ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 31) 16 പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1185 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ 64,51,942 ഡോസ് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ 64,51,942 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള 34,47,483 പേര്‍ക്ക് ഒന്നാം ഡോസും 29,39,740 പേര്‍ക്ക് രണ്ടാം ഡോസും 64,719 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.