തിരൂരിലെ ആംബുലൻസ് ഡ്രൈവറുടെ അവസരോചിത ഇടപെടൽമൂലം വൻ ദുരന്തം ഒഴിവായി



തിരൂർ: സി എച്ച് സെന്റെർ ആംബുലൻസ് ഡ്രൈവറും പയ്യനങ്ങാടി സ്വദേശിയുമായ മുഹമ്മദ് സാക്കിറും സുഹൃത്തും ചേർന്നാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.


മുഹമ്മദ് സാക്കറിന്റെ കുറിപ്പ്.


ഞാൻ പയ്യനങ്ങാടി ch സെന്റെർ ആംബുലൻസ് ഡ്രൈവർ  ഇന്ന് പുലർച്ചെ 1/4/ 2022 ന് തിരൂർ പൂങ്ങോട്ടുകുളം വെച്ച് ഒരു ബൈക്ക് ആക്സിഡൻറ് നടക്കുകയും
അതിൽ പെട്ട രണ്ടുപേരെ കോട്ടക്കലിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി റിട്ടേൺ ഏകദേശം ഒരു മൂന്ന് മണിക്ക് ശേഷം കുറ്റിപ്പാല വെച്ച് മരമില്ലിന്റെ ഉള്ളിൽനിന്നും തീ ഉയർന്നത് കണ്ടു അപ്പോൾ തന്നെ അവിടെ വണ്ടി സൈഡാക്കി ആദ്യം ഫയർഫോഴ്സിന് അറിയിക്കുകയും പിന്നീട് അടുത്തുള്ള മര മില്ലിലെ ജോലിക്കാർ താമസിക്കുന്ന വീട്ടിൽ ഉള്ളവരെ വിളിച്ചുണർത്തി അതിനുശേഷം പോലീസ് സ്റ്റേഷനിലേക്കും കെഎസ്ഇബി യിലേക്കും വിളിച്ചു കെഎസ്ഇബി ആ ഭാഗത്തുനിന്നുള്ള  കംപ്ലീറ്റ് ലൈറ്റുകൾ ഓഫ് ചെയ്തു നിമിഷനേരംകൊണ്ട് കല്പകഞ്ചേരി പോലീസ് എത്തുകയും പത്തോ പതിനഞ്ചോ മിനിറ്റിനുള്ളിൽ തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തുകയും ചെയ്തു
അതുകൊണ്ടുതന്നെ പെട്ടെന്ന് തീയണക്കനും മര മില്ലിന് കോടിക്കണക്കിനു രൂപയുടെ നാശനഷ്ടത്തിലേക്ക് പോകുമായിരുന്ന ഒരു സംഭവം അൽഹംദുലില്ലാ ഇന്ന് പുലർച്ചെ തന്നെ നേരിട്ട് കണ്ടതുകൊണ്ട് അപ്പോൾ തന്നെ അറിയിക്കേണ്ട ആളുകൾ അറിയിക്കുകയും അതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതു.എല്ലാം എളുപ്പത്തിൽ നടന്നു എൻറെ കൂടെ എസ് വൈ എസ് സാന്ത്വനം ആംബുലൻസ് ഡ്രൈവറായ ജാബിറും കൂടെയുണ്ടായിരുന്നു