വിഷു-ഈസ്റ്റര്‍ അവധി: കേരളത്തിലേക്ക് കര്‍ണാടക ആര്‍.ടി.സിയുടെ പ്രത്യേക സര്‍വിസുകള്‍

ബംഗളൂരു: വിഷു-ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് കൂടുതല്‍ പ്രത്യേക സര്‍വിസുകളുമായി കര്‍ണാടക ആര്‍.ടി.സി. യാത്രാതിരക്ക് കൂടുതലുള്ള ഏപ്രില്‍ 13ന് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് 22 പ്രത്യേക സര്‍വിസുകളും ഏപ്രില്‍ 12ന് രണ്ട് സര്‍വിസുകളുമാണ് പ്രഖ്യാപിച്ചത്.

ഈ ബസുകളിലെ റിസര്‍വേഷന്‍ ആരംഭിച്ചു. യാത്രക്കാരുടെ തിരക്കനുസരിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ സര്‍വിസുകള്‍ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് മഹാമാരിക്കുശേഷം ഇപ്പോഴാണ് അവധിക്കാലത്ത് കൂടുതൽ പ്രത്യേക സർവിസുകൾ ഏർപ്പെടുത്തുന്നത്.

കർണാടക ആർ.ടി.സിയുടെ പ്രത്യേക സർവിസുകൾ:

ബംഗളൂരു – എറണാകുളം (മള്‍ട്ടി ആക്‌സില്‍ വോള്‍വോ- രാത്രി 9.10, 9.20, 8.38, 9.12, 8.48 എ.സി. സ്ലീപ്പര്‍- 9.22),

ബംഗളൂരു – കോട്ടയം (മള്‍ട്ടി ആക്‌സില്‍ വോള്‍വോ – രാത്രി 7.08, 7.38, 7.48, 8.24),

മൈസൂരു – എറണാകുളം (മള്‍ട്ടി ആക്‌സില്‍ വോള്‍വോ, വൈകീട്ട് 6.52),

ബംഗളൂരു – തൃശൂര്‍ (ഐരാവത് ക്ലബ് ക്ലാസ്- രാത്രി 9.28, 9.18, 9.40),

ബംഗളൂരു – പാലക്കാട് (ഐരാവത് ക്ലബ് ക്ലാസ്- രാത്രി 9.55, 9.46),

ബംഗളൂരു – കണ്ണൂര്‍ (ഐരാവത്-രാത്രി 9.10, രാത്രി 10.10, രാജഹംസ -രാത്രി 9.27, രാത്രി 9.34),

ബംഗളൂരു – കോഴിക്കോട് (ഐരാവത് ക്ലബ് ക്ലാസ് -രാത്രി 10.44),

ബംഗളൂരു – വടകര (രാജഹംസ – രാത്രി 8.45).

ഏപ്രില്‍ 12: ബംഗളൂരു – എറണാകുളം (രാത്രി 9.18), മൈസൂരു – എറണാകുളം (രാത്രി 6.52).