ഇനി മുതൽ ഫോണുകൾക്കൊപ്പം ചാര്‍ജർ നൽകില്ല

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് റിയൽമിയും ഇനി മുതൽ ഫോണുകൾക്കൊപ്പം ചാർജർ നൽകിയേക്കില്ലെന്ന് റിപ്പോർട്ട്. റിയൽമിയുടെ വരാനിരിക്കുന്ന സ്മാർട് ഫോണായ നാർസോ 50 എ പ്രൈമിന്റെ ബോക്സിൽ ചാർജറുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. ഉപഭോക്താക്കളെ ഏറെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനമാണ് ഇതെങ്കിലും സാംസങ്, ആപ്പിൾ പോലുള്ള മറ്റ് ബ്രാൻഡുകളും നേരത്തേ തന്നെ ചാർജറുകൾ നൽകുന്നത് നിർത്തിയിരുന്നു. പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് പുതിയ തീരുമാനമെടുത്തതെന്ന് റിയൽമി അറിയിച്ചു.

ഈ നീക്കം കമ്പനിക്ക് ലാഭമുണ്ടാക്കാൻ സഹായിക്കുമെന്ന വസ്തുത ആപ്പിൾ സമ്മതിച്ചില്ലെങ്കിലും റിയൽമി ഇക്കാര്യം അംഗീകരിച്ചതായി തോന്നുന്നു. ചാർജർ ഒഴിവാക്കുന്നതോടെ കുറഞ്ഞ വിലയ്ക്ക് ഫോണുകൾ നൽകാൻ സാധിക്കുമെസാധിക്കുമെന്നാണ് റിയൽമിയുടെ കമ്മ്യൂണിറ്റി ഫോറത്തിൽ പറയുന്നത്. ബോക്സിൽ ചാർജർ ഉണ്ടാകില്ല, ഇതിനാൽ വരാനിരിക്കുന്ന റിയൽമി നാർസോ 50എ പ്രൈമിന്റെ വില അൽപം കുറവായിരിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

ബോക്സിൽ നിന്ന് ചാർജർ, ഹെഡ്സെറ്റ് നീക്കം ചെയ്തതിന് ശേഷം ആപ്പിൾ ഏകദേശം 650 കോടി ഡോളർ ലാഭമുണ്ടാക്കിയതായി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ, ചാർജർ ഒഴിവാക്കിയെങ്കിലും ഐഫോണുകളുടെ വില കുറയ്ക്ക വില കുറയ്ക്കാൻ ആപ്പിൾ തയാറായില്ല.

എന്നാൽ, ചാർജറുകൾ പൂർണമായും നീക്കം ചെയ്യാൻ പദ്ധതിയില്ലെന്നും ഇത് നിലവിൽ നാർസോ 50എ പ്രൈമിന് മാത്രമാണെന്നും റിയൽമി സ്ഥിരീകരിച്ചു. ബാക്കിയുള്ള റിയൽമി ഫോണുകൾ വാൾ ചാർജർ ഉപയോഗിച്ച് വിതരണം
ചെയ്യുന്നത് തുടരും. കമ്പനിയുടെ തീരുമാനത്തോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കാമെന്നും ഇത് വിൽപനയെ ബാധിക്കുമോയെന്നും അറിയാനാണ് കമ്പനി ഇത് ചെയ്യുന്നത്.