ഷീജ ആശ വർക്കർ മാത്രമല്ല നാട്ടുകാർക്ക്കുടുംബത്തിലെ അംഗം പോലെയാണ്

പൊന്നാനി: പൊന്നാനി നാൽപതാം വാർഡിലെ ആശ വർക്കർ ഷീജ വെറും ആശ വർക്കർ മാത്രമല്ല നാട്ടുകാർക്ക്
അവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കഴിഞ്ഞ പന്ത്രണ്ട് വർഷമായിട്ട് അവരുടെ നിഴലായി കൂടെ തന്നെയുണ്ട്.


അത് കൊണ്ട് തന്നെയാണ് സ്വകാര്യ ചാനൽ നടത്തിയ സംസ്ഥാനത്തെ മികച്ച പത്ത് ആശ വർക്കർമാരിൽ ഒരാൾ ആയി തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമാണ് അതിനുള്ള അവാർഡ് കരസ്ഥമാക്കിയതും
തന്റെ പ്രദേശത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കൗൺസിലറുടെ കൂടെ പ്രവർത്തിക്കുകയും
കൊവിഡ് കാലത്ത് കൊവിഡ് രോഗികൾക്ക് എത് സമയത്തും അവർക്ക് ആവശ്യമായ മരുന്നുകളും ഭക്ഷണങ്ങളുo എത്തിക്കുവാനും എന്ത് ആവശ്യങ്ങൾക്കും വിളിപ്പുറത്താണ് ഷിജ
ഓരോ വീട്ടിലേയും അവസ്ഥകൾ കൃത്യമായി ഷീജക്കറിയാം ഏതല്ലാം വീടുകളിലാണ് അസുഖമുള്ളവരുണ്ടന്നും പ്രായമായവർ ഉണ്ടന്നും അവർക്ക് എന്തല്ലാം മരുന്നുകൾ വേണമെന്നും കൃത്യമായി ഷീജക്കറിയാം
വാർഡിനകത്ത് വളരെയധികം വികസന പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും നടത്താൻ തന്റെ കൂടെ സഹായത്തിന് ഷീജ ഉണ്ടാവാറുണ്ടന്നും കൗൺസിലർ നിഷാദ് പറയുന്നു. കോവിഡ് സമയത്ത് ചിട്ടയായ പ്രവർത്തനം നടത്താൻ സാധിച്ചു . നൂറു ശതമാനം വാക്സിനേഷൻ നടത്തി
ഗർഭിണികൾക്കും അതു പോലെ അംഗൻവാടി കുട്ടികളുടെ അമ്മമാർക്കും നിർദേശങ്ങൾ നൽകാറുണന്നും അംഗൻവാടി ടീച്ചർ പറയുന്നു
ആശ വർക്കറുടെ പ്രവർത്തനങ്ങൾക്ക് പുറമെ മറ്റു ക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയാണ് ഷീജ
സ്വന്തമായി വീട് പോലും ഇല്ലാതെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ഷീജ മറ്റു പല ജോലികൾ വന്നിട്ടും അതിന് പോകാതെ ആശ വർക്കറായി തന്നെ തുടരുന്നത് തനിക്ക് ഈ വർക്കിനോടുള്ള അടങ്ങാത്ത ഇഷ്ടമാണ്
സ്ത്രീകൾ മാത്രമുള്ള പ്രവാസി വീടുകളിൽ നിന്നും രാത്രിയിൽ പോലും സഹായത്തിന് ഷീജയെ വിളിക്കാറുണ്ട്
കുടിവെള്ള മില്ലാത്ത വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പരിപാടി നടപ്പിലാക്കുന്നതിന്
കൗൺസിലറുടെ കൂടെ സഹായത്തിനു ഇവർ ഉണ്ടാകും
തുല്യത പഠനത്തിലൂടെ പരീക്ഷകൽ പാസ്സായി താൻ പഠിച്ചത് മറ്റുള്ളവർക്ക് അറിവ് പകർന്നു തൽകി കൊണ്ടും മാതൃകാ പ്രവർത്തനം നടത്തി പോരുകയാണ് നാട്ടുകാരുടെ സ്വന്തം ഷീജ.