Fincat

പെരുന്നാൾ വസ്ത്രം വാങ്ങിനൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡനം; മാതാപിതാക്കളുമായി പരിചയമുള്ള പ്രതി; പരീക്ഷ കഴിഞ്ഞ് സ്ക്കൂളിൽ നിന്നും വാഹനത്തിൽ കയറ്റി താഴേ പാലത്തെ സ്വകാര്യ ലോഡ്ജിൽ കൊണ്ടു പോകുകയായിരുന്നു.



മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തയാൾ അറസ്റ്റിൽ. തിരൂർ വെട്ടം വാക്കാട് ആയപ്പള്ളി ഹനീഫ (50)യെയാണ് തിരൂർ സി ഐ എം ജെ ജിജോ അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുള്ള പ്രതി പെൺകുട്ടിക്ക് പെരുന്നാൾ വസ്ത്രം എടുത്ത് കൊടുക്കാമെന്ന വ്യാജേന പരീക്ഷ കഴിഞ്ഞ് സ്ക്കൂളിൽ നിന്നും വാഹനത്തിൽ കയറ്റി കൊണ്ടു പോകുകയും തിരൂർ താഴേ പാലത്തെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയുമായിരുന്നു.

1 st paragraph

പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് വീട്ടുകാർ ഇക്കാര്യം അറിഞ്ഞത്. തുടർന്ന് വീട്ടുകാർ സ്ക്കൂളിലെ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകർ വീട്ടിലെത്തി പെൺകുട്ടിയോട് വിവരങ്ങൾ ആരായുകയും കൗൺസിലിംഗ് നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ രക്ഷിതാക്കൾ തിരൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

2nd paragraph