Main Banner

അംബേദ്കർ ഗ്രാമവികസന പദ്ധതിയിലെ അഴിമതി അവസാനിപ്പിക്കണം; പട്ടികജാതി ക്ഷേമസമിതി

തിരൂർ: അംബേദ്കർ ഗ്രാമവികസന പദ്ധതിയിലെ അഴിമതി അവസാനിപ്പിക്കണമെന്നും നിർമ്മിതിയെ ഒഴിവാക്കി ബ്ലോക്ക് ഗ്രാമപഞ്ചായത്ത് എസ് സി കോർഡിനേറ്ററുടെ നേതൃത്വത്തിൽ നടപ്പാക്കണമെന്നും
പട്ടികജാതി ക്ഷേമസമിതി തിരൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

1 st paragraph
പി കെ എസ് തിരൂർ ഏരിയാ സമ്മേളനം പുകസ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്യുന്നു

സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ രാജേഷ് പുതുക്കാട് ഉദ്ഘാടനം ചെയ്തു. എരിയാ പ്രസിഡൻറ് പി വി വേലായുധൻ അധ്യക്ഷനായി, സെക്രട്ടറി പി പി സദാനന്ദൻ പ്രവർത്തന റിപ്പോർട്ടുo, കെ പി സുബ്രഹ് മണ്യൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി, പി കെ എസ് ജില്ലാ സെക്രട്ടറി പി പി ലക്ഷ്മണൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കീരൻ , തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പീതാംബരൻ പട്ടത്തൂർ എന്നിവർ സംസാരിച്ചു. , ടി ദിനേശ് കുമാർ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി .പീതാംബരൻ പട്ടത്തൂർ (പ്രസിഡൻ്റ്) കെ ഷീബ, സുബ്രഹ്മണ്യൻ തലക്കാട് (വൈസ് പ്രസിഡൻറുമാർ), പി പി സദാനന്ദൻ (സെക്രട്ടറി) പി പി ശ്രീധരൻ, എ കെ ചന്ദ്രിക, പി പി മുകേഷ് ( ജോ. സെക്രട്ടറി), അഡ്വ സുബ്രഹ്മണ്യൻ (ട്രഷറർ) ,

2nd paragraph