കൂട്ടായിൽ കാർ തടഞ്ഞ് പണവും സ്വർണ്ണാഭരണവും കവർന്ന കേസ്സിലെ പ്രതികൾ അറസ്റ്റിൽ
തിരൂർ: കഴിഞ്ഞ ഡിസംബറിൽ കൂട്ടായി മംഗലം പാലത്തിൽ വച്ച് കാർ തടഞ്ഞു പുറത്തൂർ സ്വദേശിയെ അക്രമിച്ച് പണവും മൊബൈൽ ഫോണും സ്വർണ്ണാഭരണവും കവർന്ന കേസ്സിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതികളെ വ്യാഴാഴ്ച രാത്രിയിൽ തിരൂർ പോലീസ് പിടികൂടി.

പടിഞ്ഞാറെക്കര അമ്മുട്ടിന്റെ പുരക്കൽ റിയാസ്(32), പച്ചാട്ടിരി കളരിക്കൽ ധജാനി(50) എന്നിവരാണ് പിടിയിലായത്.

കൊലപാതകശ്രമം, ലഹള, സ്ത്രീകൾക്കെതിരെയും വീടുകയറിയുമുള്ള അക്രമം തുടങ്ങി നിരവധി കേസ്സുകളിലുൾപ്പെട്ടയാളാണ് റിയാസ്.
കുറ്റകൃത്യത്തിൽ പ്രതികൾക്ക് സഹായം നൽകിയ ആളാണ് ധജാനി. തിരൂർ ഡി വൈ എസ് പി വി വി ബെന്നിയുടെ നിർദേശ പ്രകാരം സി ഐ ജിജോയുടെ നേതൃത്വത്തിൽ എസ് ഐമാരായ ജലീൽ കറുത്തേടത്ത്, ബിജുപോൾ, എസ് സി പി ഒ മുഹമ്മദ് കുട്ടി എന്നിവരുൾപ്പെട്ട അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മജിസ്ട്രറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.