വിജയ്ബാബു ഉടന്‍ കീഴടങ്ങിയേക്കും

കൊച്ചി: പുതുമുഖ നടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ വിജയ്ബാബുവിന്റെ പാസ്‌പോട്ട് കണ്ടുകെട്ടാന്‍ പോലീസ്. ഇയാളെ ദുബായില്‍ നിന്നും പൊക്കാന്‍ പോലീസ് നയതന്ത്ര നടപടികള്‍ ആരംഭിച്ചു. ഇതിനിടെ നടി നല്‍കിയ പരാതി ചോര്‍ന്ന് വിജയ്ബാബുവിന്റെ കയ്യിലെത്തിയെന്നും റിപ്പോര്‍ട്ട്. പരാതി എങ്ങനെ ചോര്‍ന്നു എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊച്ചിയിലെ ആഡംബര ഹോട്ടലകുളിലടക്കം വച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഇവിടെങ്ങളിലെല്ലാം പോലീസ് പരിശോധന പൂര്‍ത്തിയിക്കിയിട്ടുണ്ട്. അതേ സമയം വിജയ്ബാബു പോലീസില്‍ ഉടന്‍ കീഴടങ്ങുമെന്നാണ് വിജയ്ബാബുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.