സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ കൈമാറി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു.
തിരൂർ: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ കൈമാറി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ആലത്തിയൂർ ദാറുൽ ഖുർആൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ ഷുക്കൂർ അൻസാരി നേതൃത്വം നൽകുകയും,ആത്മനിർഭരമായ നമസ്കാര ശേഷം വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ കൈമാറി.

ദാറുൽ ഖുർആൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ നിരവധിപേർ പങ്കെടുത്തു. ദാറുൽ ഖുർആൻ അക്കാഡമി ഡയറക്ടർ നൂറുൽ അമീൻ, IMCH ഹോസ്പിറ്റൽ പീഡിയാട്രിക്സ് വിഭാഗം ഹെഡ് ഡോക്ടർ ഷംസുദ്ദീൻ, മുജീബ് റഹമാൻ,Dr. സക്കീർ. എന്നിവർ നേതൃത്വം നൽകി.
