വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ
ബത്തേരി: വയനാട്ടിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്നെത്തിയ 23 അംഗ വിനോദസഞ്ചാരികളില്‍ 15 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വയനാട് കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്നാണ് വിനോദ സഞ്ചാരികള്‍ ഭക്ഷണം കഴിച്ചത്. ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി മോശമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കമ്പളക്കാട്ടെ ഹോട്ടലില്‍ നിന്ന് എണ്ണക്കടികള്‍ ഇവര്‍ കഴിച്ചിരുന്നു. ഇതിനുശേഷം മേപ്പാടിയിലെ ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണി അടക്കമുള്ള ഭക്ഷണവും കഴിച്ചിരുന്നു. ഇതിനുശേഷം ഛര്‍ദിയും വയറിളക്കവും പ്രകടമായതോടെയാണ് ചികിത്സ തേടിയത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചു.